|    Oct 19 Fri, 2018 1:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുലായത്തിന്റെ നേതൃത്വത്തില്‍ പുതിയ മതനിരപേക്ഷ മുന്നണി

Published : 23rd September 2017 | Posted By: fsq

 

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി രക്ഷാധികാരി മുലായംസിങ് യാദവും സഹോദരന്‍ ശിവ്പാല്‍ യാദവും ലോക്ദള്‍ പാര്‍ട്ടിയുടെ ബാനറില്‍ മതനിരപേക്ഷ മുന്നണി രൂപീകരിക്കുമെന്ന് ലോക്ദള്‍ അഖിലേന്ത്യാ അധ്യക്ഷന്‍ സുനില്‍ സിങ്. എന്നാല്‍, സമാജ്‌വാദി പാര്‍ട്ടി ദേശീയ-സംസ്ഥാന സമ്മേളനങ്ങള്‍ നടക്കാനിരിക്കെ, പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. ലോഹ്യ ട്രസ്റ്റിന്റെ സെക്രട്ടറി പദവിയില്‍ നിന്ന് അഖിലേഷ് യാദവിന്റെ വിശ്വസ്തന്‍ രാംഗോപാല്‍ യാദവിനെ നീക്കം ചെയ്ത് മുലായം, ശിവ്പാല്‍ യാദവിനെ സെക്രട്ടറി പദവിയില്‍ നിയമിച്ചിട്ടുണ്ട്. ലോക്ദളിന്റെ സ്ഥാപകാംഗം കൂടിയായ മുലായം തങ്ങളോടൊത്ത് പ്രവര്‍ത്തിക്കുമെന്നും തിങ്കളാഴ്ച ശിവ്പാല്‍ യാദവ്, മുലായം എന്നിവര്‍ ലോക്ദള്‍ നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം വിളിക്കുമെന്നും സുനില്‍ സിങ് വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ക്ക് ശമനമില്ലാത്ത സാഹചര്യത്തിലാണ് പുതിയ മുന്നണിയെന്ന് ശിവ്പാല്‍ യാദവിന്റെ അടുത്ത അനുയായി വ്യക്തമാക്കി. അതേസമയം, മുലായം സിങ് യാദവ് സമാജ്‌വാദി പേര് ഒഴിവാക്കി മുന്നണി രൂപീകരിക്കാന്‍ ഇടയില്ലെന്നും കാര്യങ്ങള്‍ തിങ്കളാഴ്ചയിലെ പത്രസമ്മേളനത്തോടെയേ വ്യക്തമാവൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍പ്രകാരം 1980ല്‍ സോഷ്യലിസ്റ്റ് നേതാവ് ചരണ്‍ സിങ് രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട എന്നാല്‍ അംഗീകാരമില്ലാത്ത പാര്‍ട്ടിയാണ് ലോക്ദള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss