|    Nov 15 Thu, 2018 7:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുലയൂട്ടല്‍ വാരാചരണം സമൂഹത്തിന്റെ താഴെത്തട്ടില്‍ എത്തിക്കാനായി

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വനിതാ-ശിശു വികസന വകുപ്പ് രൂപീകരിച്ചശേഷം ആദ്യമായി നടത്തിയ മുലയൂട്ടല്‍ വാരാചരണം സമൂഹമാധ്യമങ്ങളുടെ ശക്തമായ ഇടപെടലില്‍ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ വരെയെത്തിയതായി വിലയിരുത്തല്‍. 10 ലക്ഷം പേരിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സോഷ്യല്‍ മീഡിയ കാംപയിന്‍ ആരംഭിച്ചത്. 71,500ഓളം വരുന്ന അങ്കണവാടി ജീവനക്കാരിലൂടെയാണ് സന്ദേശം എത്തിച്ചത്. നാണിയമ്മ എന്ന കഥാപാത്രം, ആദ്യാമൃതം എന്ന മുദ്രാവാക്യം എന്നിവ ഉപയോഗിച്ച് പ്രധാനമായും വാട്‌സ് ആപ്പിലൂടെ സര്‍ക്കാര്‍ നടത്തിയ സമൂഹമാധ്യമ പ്രചാരണത്തിനു വന്‍ പിന്തുണയാണ് ലഭിച്ചത്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ വാരാചരണത്തിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന അവബോധം സൃഷ്ടിക്കുക എന്നത് വാരാചരണത്തിന്റെ ഭാഗമായി ഏറ്റെടുക്കുകയും ചെയ്തു. വാരാചരണത്തിന്റെ ലക്ഷ്യങ്ങള്‍ തുടരാനായി സ്ത്രീകളുടെയും കുട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സമ്പുഷ്ട കേരളം എന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.  ദേശീയ പോഷകാഹാര മിഷന്റെ പോഷണ്‍ അഭിയാന്റെ ഭാഗമായ സമ്പുഷ്ട കേരളം അടുത്ത വര്‍ഷത്തോടെ കേരളം മുഴുവന്‍ നടപ്പാക്കും. പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കേണ്ടതുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അങ്കണവാടികളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന എല്ലാ രജിസ്റ്ററുകളും നിര്‍ത്തലാക്കും. 6 വയസ്സു വരെയുള്ള കുട്ടികളുടെ പോഷണക്കുറവ് വര്‍ഷത്തില്‍ രണ്ടു ശതമാനം വീതം ആറു ശതമാനം തടയുക, മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3 ശതമാനത്തില്‍ നിന്ന് 65 ശതമാനം ആയി വര്‍ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും നാലു ശതമാനം കുറയ്ക്കുക എന്നിവയാണ് മുലയൂട്ടല്‍ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss