|    Jul 22 Sun, 2018 8:22 pm
FLASH NEWS

മുറ്റത്തു വെള്ളം നിറഞ്ഞു : മരണാനന്തര കര്‍മങ്ങള്‍ നടത്താന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ടില്‍

Published : 20th September 2017 | Posted By: fsq

 

വൈക്കം: ശക്തമായി തുടരുന്ന മഴമൂലം വെള്ളം മുറ്റത്തു കെട്ടിക്കിടക്കുന്നതിനാല്‍ മകന്റെ മരണാനന്തര കര്‍മങ്ങള്‍ എങ്ങനെ ചെയ്യണമെന്നറിയാതെ ഒരു കുടുംബം. എഴുമാന്തുരുത്ത് പുലിത്തുരുത്ത് പുത്തന്‍പുരയില്‍ പരമേശ്വരന്റെ വീട്ടുമുറ്റത്താണ് മുട്ടോളം വെള്ളമുള്ളത്. ഒരാഴ്ച മുമ്പാണ് മകന്‍ സന്തോഷ് മരിച്ചത്. ഇന്നു പുലമോചന കര്‍മം നടത്തേണ്ടതാണ്. കുഴിമാടം വരെ വെള്ളം കയറി മൂടിയ നിലയിലാണ്. കര്‍മങ്ങള്‍ക്കായി സ്ഥാപിച്ച പന്തലും വെള്ളത്തിലായി. അശാസ്ത്രീയമായ റോഡ്് നിര്‍മാണമാണ് മുറ്റത്ത് വെള്ളം കെട്ടിക്കിടക്കാന്‍ കാരണം. മധുരവേലി മുതല്‍ എഴുമാന്തുരുത്ത് കൊല്ലംകടവ് വരെ റോഡ് നിര്‍മിച്ചത് മൂന്നു വര്‍ഷം മുമ്പാണ്. റോഡ് നിര്‍മിച്ചപ്പോള്‍ മറുഭാഗത്തുള്ള തോട്ടിലേക്കു പാടശേഖരത്തിനുള്ളിലെ വെള്ളം ഒഴുകിപ്പോവുന്നതിനു കലുങ്കുകള്‍ സ്ഥാപിക്കാത്തതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നത്. പരമേശ്വരന്‍ ഉള്‍പ്പെടെ 10ഓളം കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss