|    Sep 25 Mon, 2017 4:59 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മുറേ രണ്ടാംറൗണ്ടില്‍; സ്‌റ്റെപാനെക്, വോസ്‌നിയാക്കി പുറത്ത്

Published : 30th June 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടീഷ് സൂപ്പര്‍ താരം ആന്‍ഡി മുറേ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ടിലേക്കു മുന്നേറി. അതേസമയം, പുരുഷ വിഭാഗത്തില്‍ ചെക് റിപബ്ലിക്കിന്റെ പ്രമുഖ താരം റഡെക് സ്റ്റെപാനെക്കും വനിതകളില്‍ മുന്‍ ലോക ഒന്നാം റാങ്കുകാരി ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിയും ആദ്യറൗണ്ടില്‍ തോറ്റു പുറത്തായി.
നാട്ടുകാരനായ ലിയാം ബ്രോഡിയെയാണ് ഒന്നാംറൗണ്ടില്‍ മുറേ അനായാസം മറികടന്നത്. സ്‌കോര്‍: 6-2, 6-3, 6-4. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുറേ സ്വന്തം നാട്ടുകാരനെ നേരിട്ടത്. അതേസമയം, ആസ്‌ത്രേലിയയുടെ നിക് കിര്‍ഗിയാസാണ് സ്റ്റെപാനെക്കിനെ 6-4, 6-3, 6-7, 6-1നു വീഴ്ത്തിയത്.
വനിതകളില്‍ റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ വോസ്‌നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 7-5, 6-4.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക