|    Mar 28 Tue, 2017 11:24 pm
FLASH NEWS

മുറേ മുട്ടുകുത്തി; ജോകോവിച്ച് തന്നെ ജേതാവ്

Published : 1st February 2016 | Posted By: SMR

മെല്‍ബണ്‍: ലോക ടെന്നിസ് പുരുഷവിഭാഗത്തി ല്‍ തന്നെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് സെര്‍ബിയന്‍ സ്റ്റാര്‍ നൊവാക് ജോകോവിച്ച് ഒരിക്കല്‍ക്കൂടി തെളിയിച്ചു. സീസണിലെ ആദ്യ ഗ്രാ ന്റ്സ്ലാമായ ആസ്‌ത്രേലിയന്‍ ഓപണില്‍ ജോകോവിച്ച് കിരീടമുയര്‍ത്തി. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് ജോകോവിച്ച് ചാംപ്യനാവുന്നത്. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേയെ ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ക്കുകയായിരുന്നു. സ്‌കോര്‍: 6-1, 7-5, 7-6.
സെര്‍ബിയന്‍ താരത്തിന്റെ ആറാം ആസ്‌ത്രേലിയന്‍ ഓപണും 11ാം ഗ്രാന്റ്സ്ലാം വിജയവുമാണിത്. ഇതോടെ ഇതിഹാസതാരങ്ങളായ ബ്യോന്‍ ബോര്‍ഗ്, റോഡ് ലെവര്‍ എന്നിവരുടെ നേട്ടത്തിനൊപ്പം ജോകോവിച്ച് എത്തുകയും ചെയ്തു. കഴിഞ്ഞ സീസണിലെ നാലു ഗ്രാന്റ്സ്ലാമുകളില്‍ മൂന്നിലും ജോകോവിച്ചാണ് ചാംപ്യനായത്. ആസ്‌ത്രേലിയന്‍ ഓപണിനെക്കൂടാതെ വിംബിള്‍ഡണ്‍, യുഎസ് ഓപണ്‍ എന്നിവയിലാണ് താരം വെന്നിക്കൊടി പാറിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day