|    Aug 22 Wed, 2018 2:42 am
FLASH NEWS
Home   >  Sports   >  

മുറെയും വാവ്‌റിങ്കയും മൂന്നാം റൗണ്ടില്‍

Published : 2nd June 2017 | Posted By: ev sports

പാരിസ്: ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ, മൂന്നാം നമ്പര്‍ സ്വിറ്റ്‌സര്‍ലന്റ് താരം സ്റ്റാന്‍ വാവ്‌റിങ്ക എന്നിവര്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടില്‍ കടന്നു. എട്ടാം ദിനമായ ഇന്നലെ നടന്ന മല്‍സരത്തില്‍ സ്ലോവാക്ക്യയുടെ ലോക 50ാം നമ്പര്‍ മാര്‍ട്ടിന്‍ കിറ്റ്‌സനെ 3-1 എന്ന സെറ്റിന് പരാജയപ്പെടുത്തിയാണ് ബ്രിട്ടന്‍ താരം മുറെ മൂന്നാം റൗണ്ട് ടിക്കറ്റ് സ്വന്തമാക്കിയത്. മൂന്നാം റൗണ്ടില്‍ അര്‍ജന്റീനയുടെ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് ഒന്നാം നമ്പര്‍ താരത്തിന്റെ എതിരാളി. ഉെക്രെന്‍ താരം അലക്‌സാണ്ടര്‍ ഡോള്‍ഗോപോളോവിനെയാണ് വാവ്‌റിങ്ക രണ്ടാം റൗണ്ടില്‍ കീഴടക്കിയത്. സ്‌കോര്‍ 3-0. വനിതാ സിംഗിള്‍സില്‍ ബള്‍ഗേറിയന്‍ താരം സ്വറ്റ്‌ന പിരന്‍കോവയെ ഉക്രൈന്‍ താരം എലിന തിറ്റോലിന 2-1 എന്ന സെറ്റില്‍ കീഴടക്കിയപ്പോള്‍ റഷ്യന്‍ താരം എലെന വെസ്‌നിന യുഎസിന്റെ വര്‍വറ ലെപ്ച്ചങ്കോവിനേയും പരാജയപ്പെടുത്തി. ഡബിള്‍സില്‍ റോമാനിയന്‍- നെതര്‍ലന്റ്‌സ് ജോഡിയായ ഹൊറിയ ടെക്കാന്‍- ജൂലിയന്‍ റോജര്‍, ചെക്ക് റിപബ്ലിക്ക് ജോഡിയായ റോമന്‍ ജേബാവേ- ജിറി വെസേലി എന്നിവരും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss