|    Nov 17 Sat, 2018 8:41 am
FLASH NEWS

മുറിവേറ്റ് അവശനായ കാട്ടാന പ്രദേശത്ത് ഭീതി പരത്തുന്നു

Published : 5th April 2018 | Posted By: kasim kzm

കുളത്തൂപ്പുഴ: മുറിവേറ്റ് ഭക്ഷണം കഴിക്കാന്‍ കഴിയാതെ അവശനായ കാട്ടാന ജനവാസ മേഖലയില്‍ ഭീതി പരത്തുന്നു. കുളത്തൂപ്പുഴ ചോഴിയക്കോട് മില്‍പാലത്തിന്‌സമീപമാണ് കാട്ടാനയെ  ആഴത്തില്‍ മുറിവേറ്റ് അവശനായി കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം വനത്തിലെത്തിയ പ്രദേശവാസികള്‍ക്ക് നേരെ  ആന തിരിഞ്ഞെങ്കിലും അവശതയിലായതിനാല്‍ നാട്ടുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ഇവര്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഉപേക്ഷിച്ച ബൈക്കിന്  കേടുവരുത്താതെ ആന സമീപത്ത് തന്നെ നിലയുറപ്പിച്ചു. ഏറെ വൈകി ആന പതുക്കെ നടന്നുനീങ്ങിയ ശേഷം പ്രദേശവാസി ബൈക്ക് വീണ്ടെടുക്കുകയുണ്ടായി.
ബൈക്കില്‍ മറ്റു കേടുപാടുകള്‍  വരുത്തിയില്ല. പ്രദേ—ശത്തും കല്ലടയാറ്റിലെ വെള്ളത്തിലുമായി കഴിയുന്ന ആന ഭക്ഷണം കഴിക്കാതെ ഉണങ്ങി മെലിഞ്ഞ അവസ്ഥയിലാണ്. വനപാലകര്‍ അടിയന്തിര ചികില്‍സ നല്‍കിയില്ലെങ്കില്‍ അസുഖം മൂര്‍—ഛിച്ച് ദിവസങ്ങള്‍ക്കകം ആന ചരിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss