|    Dec 14 Fri, 2018 8:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മുറിവുണങ്ങാതെ മക്കിമല; വിട്ടകലാതെ ഉരുള്‍പൊട്ടല്‍ ഭീതി

Published : 14th August 2018 | Posted By: kasim kzm

മാനന്തവാടി: തലപ്പുഴ മക്കിമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച പ്രദേശവാസികളുടെ കണ്ണുകളില്‍ നിന്നു ഭയം വിട്ടുമാറുന്നില്ല. ഇവിടെയുണ്ടായ ഉരുള്‍പൊട്ടലിലാണ് റസാഖ്-സീനത്ത് ദമ്പതികളെ മരണം കവര്‍ന്നെടുത്തത്. ഇരുട്ടു കയറിയ ആ രാത്രിയെക്കുറിച്ചു പറയുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞുപോവുകയാണിവര്‍ക്ക്.
പ്രതീക്ഷിക്കാത്ത ദുരന്തത്തില്‍ നിന്നു മോചിതരാവാന്‍ കാലമേറെയെടുക്കും. മണ്ണു കയറിയ വീടുകളിലേക്ക് തിരിച്ചുപോവേണ്ടതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഭയമാണ്. വീണ്ടും ആ ഇടിഞ്ഞുവീണ കുന്നിന്റെ താഴേക്ക് എന്ത് വിശ്വാസത്തില്‍ പോവുമെന്നാണ് ചോദ്യം. ഇനി പോവേണ്ടിവന്നാലും പഴയതൊന്നും തിരിച്ചുകിട്ടില്ലെന്നറിയാം. മണ്ണ് നിറഞ്ഞ വീടുകളില്‍ എന്തൊക്കെ ബാക്കിയുണ്ടെന്നുപോലും അറിയാത്തവരാണ് ഭൂരിഭാഗം പേരും.
പുതിയിടംകുന്നിലെ ദുരിതാശ്വാസ ക്യാംപില്‍ റസാഖിന്റെയും സീനത്തിന്റെയും മൂന്നു മക്കളെ നെഞ്ചോട് ചേര്‍ത്ത് അവര്‍ പറയുന്നു: ഇനിയാര്‍ക്കും വിട്ടുനല്‍കില്ല ഈ കുഞ്ഞുങ്ങളെ. എല്ലാം നഷ്ടപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെയെങ്കിലും തിരിച്ചുകിട്ടിയതില്‍ ദൈവത്തിന് നന്ദി.
അതിനിടെ, മക്കിമലയിലേത് ഉരുള്‍പൊട്ടല്‍ അല്ലെന്നും സമീപപ്രദേശങ്ങളില്‍ നിന്നു മണ്ണ് നീക്കിയതും മറ്റുമായി ബന്ധപ്പെട്ടുള്ള മണ്ണിടിച്ചിലാണെന്നുമാണ് ഇന്നലെ ഇവിടെ സന്ദര്‍ശിച്ച വിദഗ്ധസമിതിയുടെ പ്രാഥമിക നിഗമനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss