|    Jan 18 Wed, 2017 7:22 am
FLASH NEWS

മുറിച്ചുമാറ്റപ്പെട്ട ഭാര്യയുടെ തലയുമായി ഭര്‍ത്താവ് മുംബൈ നഗരത്തില്‍

Published : 9th October 2015 | Posted By: RKN

മുംബൈ: ഭാര്യയുടെ മുറിച്ചു മാറ്റപ്പെട്ട തലയും വെട്ടാനുപയോഗിച്ച കോടാലിയുമായി മുംബൈ നഗരത്തില്‍ നടക്കുകയായിരുന്ന ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഏകദേശം 60 വയസ്സ് തോന്നിപ്പിക്കുന്ന റാം ചവാന്‍ എന്ന് പേരുള്ള ആളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒരു കൈയ്യില്‍ തലയും മറു കൈയ്യില്‍ വെട്ടാനുപയോഗിച്ച കോടാലിയുമായാണ് ഇയാല്‍ തെരുവിലൂടെ നടന്നത്. നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലിസുകാരന്‍ തല തുണികൊണ്ട് മറയ്ക്കുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഈ കൊടും ക്രൂരത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക