|    Oct 18 Wed, 2017 2:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ അറബികളുമായി സഹകരിച്ചെന്ന് ഇസ്രായേല്‍ യുദ്ധമന്ത്രി

Published : 22nd March 2016 | Posted By: SMR

Moshe-Yaalon

ന്യൂയോര്‍ക്ക്: ഈജിപ്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സൈനികമേധാവികളുടെ സഹായത്തോടെ തങ്ങളാണ് ഈജിപ്തിലെ മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ മറിച്ചിട്ട് ജനറല്‍ അബ്ദുല്‍ ഫതാഹ് സീസിയെ പ്രസിഡന്റായി അവരോധിച്ചതെന്ന് ഇസ്രായേലി യുദ്ധമന്ത്രി മൊഷെ യഅ്‌ലോണ്‍.
അമേരിക്കന്‍ യഹൂദ ലോബിയിങ് ഗ്രൂപ്പായ ഐപാക്കിന്റെ വാര്‍ഷികയോഗത്തിലാണ് യഅ്‌ലോണിന്റെ വെളിപ്പെടുത്തല്‍. അല്‍സീസി ഭരണകൂടത്തെ നിലനിര്‍ത്തുന്നതാണ് ഇസ്രായേലിന്റെയും

പാശ്ചാത്യനാടുകളുടെയും താല്‍പര്യങ്ങള്‍ക്കു ഗുണകരമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് ഏകാധിപത്യങ്ങളുമായി ഇസ്രായേലിനുള്ള രഹസ്യബന്ധങ്ങള്‍ ഇതോടെ കൂടുതല്‍ വെളിച്ചത്തുവന്നിരിക്കുകയാണെന്ന് ഇസ്‌ലാമിക വൃത്തങ്ങള്‍ കരുതുന്നു.
ഹിസ്ബുല്ലയ്‌ക്കെതിരേ സൈനികനീക്കം നടത്തുന്നതിനും ഹമാസ് ഭരിക്കുന്ന ഗസയില്‍ ബോംബിടുന്നതിനും വേണ്ട പണം ഇസ്രായേലിനു സൗദി അറേബ്യ നല്‍കിയ രഹസ്യം അടുത്ത കാലത്ത് പുറത്തായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക