|    Aug 19 Sat, 2017 11:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുരുകന് ചികില്‍സ നിഷേധിച്ച സംഭവം : സ്വകാര്യ ആശുപത്രികള്‍ക്കെതിരേ ഡിഎംഒയുടെ റിപോര്‍ട്ട്‌

Published : 11th August 2017 | Posted By: fsq

 

കൊല്ലം: തമിഴ്‌നാട് സ്വദേശി മുരുകന് ചികില്‍സ നിഷേധിച്ച സ്വകാര്യ ആശുപത്രികള്‍ക്കെതിരേ കൊല്ലം ഡിഎംഒ റിപോര്‍ട്ട് നല്‍കി. സ്വകാര്യ ആശുപത്രികള്‍ നിലവിലുള്ള നിയമങ്ങള്‍ക്കും മെഡിക്കല്‍ എത്തിക്‌സിനും വിരുദ്ധമായി പെരുമാറിയതാണ് മുരുകന്റെ മരണത്തിന് കാരണമായതെന്ന് കൊല്ലം ഡിഎംഒ ഡോ. പി ആര്‍ ജയശങ്കര്‍ ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അത്യാഹിതാവസ്ഥയിലായിരുന്ന രോഗി അബോധാവസ്ഥയി—ലോ ബോധാവസ്ഥയിലോ ആയിരുന്നുവെങ്കിലും അടിയന്തര ചികില്‍സ നടപ്പാക്കാന്‍ ആശുപത്രികള്‍ ബാധ്യസ്ഥരായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൂട്ടിരിപ്പുകാരില്ലായെന്ന കാരണം പറഞ്ഞു ചികില്‍സ നിഷേധിച്ചതായി ആരോപണം ഉയര്‍ന്ന മെഡിസിറ്റി മെഡിക്കല്‍ കോളജ്, മെഡിട്രീന, അസീസിയ മെഡിക്കല്‍ കോളജ്, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികള്‍ക്കെതിരേയാണ് ഡിഎംഒയുടെ റിപോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക