|    Jul 17 Tue, 2018 11:32 am
FLASH NEWS

മുരുകന്റെ മരണം; സ്വകാര്യആശുപത്രി മേധാവികളെ ചോദ്യം ചെയ്തു

Published : 14th September 2017 | Posted By: fsq

 

കൊല്ലം: ചികില്‍സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മരുകന്‍ മരണപ്പെട്ട സംഭവത്തില്‍ ആരോപണ വി േധയരായ  സ്വകാര്യ ആശുപത്രി മേധാവികളെ ചോദ്യം ചെയ്തു. കൊല്ലം മെഡിസിറ്റി ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹുല്‍ ഹമീദ്, മെഡിട്രീന ആശുപത്രി സൂപ്രണ്ട് ഡോ. വല്‍സലകുമാരി എന്നിവരെയാണ് കേസ് അന്വേഷണം നടത്തുന്ന െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത്. കൊല്ലം സിറ്റി പോലിസ് കമ്മിഷണര്‍ ഓഫിസില്‍ ഇവരെ വിളിച്ചുവരുത്തി െ്രെകംബ്രാഞ്ച് ഡിസിപി എ അശോകിന്റെ നേ തൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. സിറ്റി പോലിസ് കമ്മിഷ്ണര്‍ അജിതാ ബീഗത്തിന്റെയും ഒരു വിദഗ്ധ ഡോക്ടറുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.സംഭവത്തില്‍ കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ എന്നീ ആശുപത്രികളിലെ ഡോക്ടര്‍മാരെയാണ് കഴിഞ്ഞദിവസം അന്വേഷണസംഘം മുതല്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ സംഭവസമയത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശ്രീകാന്ത്, ഡോ. പാട്രിക് എന്നിവരെയും ചോദ്യം ചെയ്തുന്നു. കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ അറസ്റ്റ്‌ചെയ്താല്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് ഉള്‍പ്പടെയുള്ള ശക്തമായ സമരങ്ങള്‍ നടത്തുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചികില്‍സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയെ മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്ന് ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്റ്റര്‍മാരെകൂടി ചോദ്യം ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss