|    Aug 23 Wed, 2017 1:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുരുകന്റെ മരണം: ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി

Published : 13th August 2017 | Posted By: fsq

 

കൊല്ലം: മുരുകന്‍ കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് നാളെ സര്‍ക്കാരിന് കൈമാറും.  ലഭിച്ച ശാസ്ത്രീയ തെളിവുകളും, മുരുകനെ ആശുപത്രികളില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ മൊഴിയിലെ അവകാശവാദങ്ങളും മുമ്പത്തെ ഹൈക്കോടതി വിധികളുമാണ് പോലിസ് പരിശോധിക്കുന്നത്. മെഡിക്കല്‍ കോളജില്‍ മുരുകനെ കൊണ്ടുവരുന്ന സമയം രണ്ട് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ശസ്ത്രക്രിയ കഴിഞ്ഞ് വരേണ്ട ഒരു രോഗിക്കായി മാറ്റി വച്ചിരുന്നതാണെന്ന ഡോക്ടര്‍മാരുടെ വാദത്തില്‍ കൂടുതല്‍ പരിശോധന നടത്തും. മുരുകന് ചികില്‍സ നിഷേധിച്ചതില്‍ അഞ്ച് ആശുപത്രിക്കള്‍ക്കും തുല്യ പങ്കുണ്ടെന്നാണ് പോലിസ് റിപോര്‍ട്ട്. കൊല്ലം സിറ്റി പോലിസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഡിജിപി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക