|    Jul 23 Mon, 2018 3:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുരുകന്റെ മരണം : ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റി

Published : 16th September 2017 | Posted By: fsq

 

കൊച്ചി: വാഹനാപകടത്തില്‍ പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികില്‍സ ലഭിക്കാതെ മരിച്ചെന്ന കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ശ്രീകാന്തും പാട്രിക്ക് പോളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റി. അതുവരെ തല്‍സ്ഥിതി തുടരണമെന്നും കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. ഇരുവരെയും ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്ന വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. മരണവുമായി ബന്ധപ്പെട്ട് ആറ് ആശുപത്രികള്‍ക്കെതിരെ പോലിസ് കേസെടുത്തതായി ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. മുരുകന്റെ മരണത്തിന് വലിയ മാധ്യമശ്രദ്ധയാണ് ലഭിച്ചത്.  മാധ്യമങ്ങളെയും പൊതുജനത്തേയും രാഷ്ട്രീയക്കാരെയും സര്‍ക്കാരിനെയും തൃപ്തിപ്പെടുത്താന്‍ പോലിസ് അറസ്റ്റ് ചെയ്യുമെന്നാണ് ഭയക്കുന്നത്. തങ്ങളുടെ ഭാഗത്ത് നിന്ന് അശ്രദ്ധയോടെയുള്ള നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും ആശുപത്രിയില്‍ മുരുകനെ കൊണ്ടുവന്ന സമയത്ത് വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss