|    Jul 17 Tue, 2018 11:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുരുകന്റെ മരണം : ഡിജിപിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും വിമര്‍ശനം

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്ത ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡിജിപിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. ഗൗരവതരമായ മനുഷ്യാവകാശ വിഷയമായിട്ടും റിപോര്‍ട്ട് ഹാജരാക്കാത്ത നടപടി തൃപ്തികരമല്ലെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. റിപോര്‍ട്ട് ഹാജരാക്കാന്‍ അവസാന അവസരമെന്ന നിലയില്‍ ഡിജിപിക്കും ആരോഗ്യ സെക്രട്ടറിക്കും ഒരിക്കല്‍ കൂടി നോട്ടീസ് അയക്കാനും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവായി. ആരോഗ്യ സെക്രട്ടറി, ഡിജിപി, കൊല്ലം ജില്ലാ പോലിസ് മേധാവി എന്നിവരില്‍ നിന്നുമാണ് കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍, ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മാത്രമാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് വരുകയാണെന്ന് മാത്രമാണ് ഈ റിപോര്‍ട്ടിലുള്ളത്. ആരോഗ്യ സെക്രട്ടറിക്കും ഡിജിപിക്കും ഓര്‍മക്കുറിപ്പുകള്‍ അയച്ചിട്ടും റിപോര്‍ട്ട് ഹാജരാക്കാത്ത പശ്ചാത്തലത്തിലാണ് വിമര്‍ശനം. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കേസ് ഒക്‌ടോബര്‍ 17ന് വീണ്ടും പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss