|    Aug 23 Wed, 2017 7:19 pm
FLASH NEWS
Home   >  Kerala   >  

മുരുകന്റെ മരണം: ചികില്‍സ നിഷേധിച്ചത് തമിഴ്‌നാട്ടുകാരനായതിനാല്‍

Published : 13th August 2017 | Posted By: shadina sdna


തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഉടമ. തമിഴ്‌നാട്ടുകാരനായതിനാലാണ് മുരുകന് ചികില്‍സ നിഷേധിച്ചതെന്ന് ആംബുലന്‍സ് ഉടമ രാഹുല്‍ പറഞ്ഞു.
അധികൃതരുമായി സംസാരിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉണ്ടെന്നാണ് പറഞ്ഞത്. രോഗി തമിഴ്‌നാട്ടുകാരനാണെന്നും കൂടെ നില്‍ക്കാന്‍ ആളില്ലെന്നും അറിയിച്ചതോടെയാണ് വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക