|    Oct 20 Fri, 2017 1:54 am
Home   >  Todays Paper  >  Page 1  >  

മുരുകന്റെ മരണം : അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: തിരുനെല്‍വേലി സ്വദേശി മുരുകന്‍ ചികില്‍സ ലഭിക്കാതെ മരിച്ച സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ആശുപത്രികള്‍ ചികില്‍സ നല്‍കാതെ തിരിച്ചയച്ചുവെന്നും തക്കസമയത്ത് ചികില്‍സ ലഭിക്കാതെ ആ യുവാവ് മരിച്ചുവെന്നുമുള്ള റിപോര്‍ട്ടുകള്‍ അത്യന്തം ദുഃഖകരമാണ്. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. റിപോര്‍ട്ട് ലഭിച്ചശേഷം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കും. ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരേ ഇതിനകം തന്നെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക