|    Aug 18 Fri, 2017 12:45 am
FLASH NEWS

മുരുകന്റെ മരണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

Published : 11th August 2017 | Posted By: fsq

 

കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. നേരത്തെ ചാത്തന്നൂര്‍ സിഐയ്ക്കായിരുന്നു അന്വേഷണ ചുമതല. തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസിപി എ അശോകനായിരിക്കും. മുരുകന്റെ മരണത്തിലേയ്ക്ക് നയിച്ച സംഭവത്തില്‍ ഐപിസി 304 പ്രകാരം കേസെടുത്തതിനാല്‍ ഡോക്ടര്‍മാര്‍ക്കെതിരേ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകാനാണ് സാധ്യത. മനഃപൂര്‍വമല്ലാത്ത നരഹത്യ ജാമ്യമില്ലാ കുറ്റമാണ്. ആദ്യത്തെ  അറസ്റ്റ് കൊല്ലത്തെ ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നാകും. അയത്തില്‍ മെഡിട്രീന, മേവറത്തെ മെഡിസിറ്റി, മീയണ്ണൂര്‍ അസീസിയ എന്നീ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, പട്ടം എസ്‌യുടി റോയല്‍ ആശുപത്രി എന്നിവയ്ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക