|    Jan 22 Sun, 2017 7:55 pm
FLASH NEWS

മുരളീധരന് വൈദ്യ സഹായം നല്‍കണം: നോം ചോംസ്‌കി

Published : 7th September 2016 | Posted By: SMR

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പൂനെ സാംസൂണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാവോവാദിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ മുരളീധരന് ശരിയായ വൈദ്യസഹായങ്ങള്‍ നല്‍കണമെന്ന് പ്രശസ്ത ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫ. നോം ചോംസ്‌കി.
മുരളീധരന് വൈദ്യസഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ചോംസ്‌കിയുടെ അഭ്യര്‍ഥന. കേസുകള്‍ സുതാര്യമായും വേഗത്തിലും വിചാരണ ചെയ്യുകയും അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്യണമെന്നും ചോംസ്‌കി ആവശ്യപ്പെട്ടു. 2015 മെയ് ഒമ്പതിനാണ് മുരളീധരനെ മഹാരാഷ്ട്ര പോലിസിലെ ഭീകര വിരുദ്ധ വിഭാഗം പൂനെയ്ക്ക് സമീപത്തെ തലേഗാവ് ദാബസെയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തി അദ്ദേഹത്തെ പൂനെ യെര്‍വാദ ജയിലില്‍ വിചാരണ തടവുകാരനായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക