|    Jul 22 Sun, 2018 6:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുരളീധരനെതിരേ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പദവിയെ കുറിച്ച് കെ മുരളീധരന്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിനെതിരേ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം. ഇന്നലെ രാവിലെ യോഗം ചേര്‍ന്നപ്പോള്‍ തന്നെ ഈ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ ഷാനിമോള്‍ ഉസ്മാനും പി സി ചാക്കോയും യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. താന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏത് സ്ഥാനമേറ്റെടുക്കാനും ഉമ്മന്‍ചാണ്ടി അനുയോജ്യനാണെന്ന് മാത്രമാണ് പറഞ്ഞതെന്നും മുരളീധരന്‍ വിശദീകരിച്ചു. ചര്‍ച്ച വേണ്ടെന്നു പറഞ്ഞതിനു ശേഷം മുരളീധരന്‍ ഒന്നും പറഞ്ഞില്ലെന്ന പ്രതികരണത്തിലൂടെ കെ സി ജോസഫ് മുരളീധരനുള്ള എ ഗ്രൂപ്പിന്റെ പരോക്ഷ പിന്തുണയും നല്‍കി. എന്നാല്‍, പ്രതിപക്ഷനേതാവിനെ ചൊല്ലി കോണ്‍ഗ്രസ്സിലോ മുന്നണിയിലോ യാതൊരു തര്‍ക്കവുമില്ലെന്ന് യോഗത്തിനുശേഷം കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മാധ്യമങ്ങളാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. എ എ അസീസ് തന്റെ പ്രസ്താവന തിരുത്തിയിരുന്നുവെന്നും ഹസന്‍ പറഞ്ഞു. അതേസമയം, രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നാണ് താന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെന്ന് മുരളീധരന്‍ യോഗത്തില്‍ വിശദീകരിച്ചതായി എം എം ഹസന്‍ അറിയിച്ചു. ഇത് രാഷ്ട്രീയകാര്യ സമിതി അംഗീകരിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും ഹസന്‍ പറഞ്ഞു. അതിനിടെ, കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി വി എം സുധീരനും രംഗത്തുവന്നു. കോവളം കൊട്ടാരം, മന്ത്രി തോമസ് ചാണ്ടി, പി വി അന്‍വര്‍ എംഎല്‍എ എന്നിവര്‍ക്കെതിരായ ഭൂമികൈയേറ്റം മദ്യനയത്തിലെ തിരുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന് ക്രിയാത്മക ഇടപെടല്‍ നടത്താനായില്ലെന്ന് സുധീരന്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss