|    Sep 23 Sun, 2018 1:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുമ്പുള്ള കെട്ടിടങ്ങള്‍ക്ക് അന്നത്തെ നിയമം മാത്രം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ്

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: നെല്‍വയല്‍ സംരക്ഷണ (ഭേദഗതി) ആക്റ്റ് നിലവില്‍ വരുന്നതിന് മുമ്പുള്ള കെട്ടിടങ്ങള്‍ക്ക് അന്നത്തെ നിയമം മാത്രം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ആക്റ്റ് നിലവില്‍ വന്ന 2017 ഡിസംബര്‍ 30ന് മുമ്പ് പെര്‍മിറ്റ് അനുവദിക്കുകയും അതുപ്രകാരം കെട്ടിടങ്ങള്‍ നിര്‍മിച്ച് ഒക്ക്യുപ്പന്‍സി, കെട്ടിട നമ്പര്‍, പെര്‍മിറ്റ് റിന്യൂവല്‍ എന്നിവയ്ക്ക് തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുകയും ചെയ്യുമ്പോള്‍ ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം ആര്‍ഡിഒയുടെ അനുമതിപത്രം വേണമെന്നു പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും നിര്‍ദേശിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
2018 ആഗസ്ത് 13ലെ 406/ആര്‍എ1/ 2018/ എല്‍എസ്ജിഡി പ്രകാരം ഇറക്കിയ പുതിയ സര്‍ക്കുലറില്‍ 2017 ഡിസംബര്‍ 30ന് മുമ്പ് പെര്‍മിറ്റ് അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി ഈ തിയ്യതിക്ക് ശേഷം കെട്ടിട നമ്പര്‍/ഒക്ക്യുപ്പന്‍സിക്ക് തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ആക്റ്റിലെ വ്യവസ്ഥകള്‍ ബാധകമാക്കരുത് എന്ന് നിഷ്—കര്‍ഷിച്ചിരുന്നു.
ഇത്തരം കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ അന്നു നിലവിലുണ്ടായിരുന്ന നിയമങ്ങളാണ് ഒക്ക്യുപ്പന്‍സി / കെട്ടിടനമ്പര്‍ നല്‍കുന്ന അവസരത്തില്‍ ബാധകമാക്കേണ്ടതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ആര്‍ഡിഒയുടെ അനുമതിപ്പത്രം ഇല്ലാതെ തന്നെ ഒക്ക്യുപ്പന്‍സി / കെട്ടിട നമ്പര്‍ നല്‍കണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദമാക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss