|    Oct 18 Thu, 2018 9:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുബാറക്പൂരില്‍ അഖിലേഷ് മല്‍സരിക്കും

Published : 24th January 2017 | Posted By: fsq

 

ലഖ്‌നോ: ജില്ലയിലെ മുബാറക്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ജനവിധി തേടും. 37 സ്ഥാനാര്‍ഥികളുടെ പട്ടിക സമാജ്‌വാദി പാര്‍ട്ടി ഇന്നലെ പ്രസിദ്ധീകരിച്ചു. അഖിലേഷിന്റെ സഹോദര പത്‌നിയായ അപര്‍ണ യാദവ് ലഖ്‌നോ കന്റോണ്‍മെന്റില്‍ എസ്പി സ്ഥാനാര്‍ഥിയാവും. അഭിഷേക് മിശ്ര (ലഖ്‌നോ നോര്‍ത്ത്), സനാതന്‍ പാണ്ഡെ (ബലിയ), ജഗദീഷ് സോന്‍കര്‍ (മച്ച്‌ലിഷഹര്‍), വിജയ് യാദവ് (ഖൊരക്പൂര്‍ റൂറല്‍) തുടങ്ങിയവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.അതേസമയം, മുലായം സിങിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ അടുത്ത നേതാവായ ഷബാറ് ഫാത്തിമയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചു. അപര്‍ണ യാദവിന്റെ സ്ഥാനാര്‍ഥിത്തത്തോടെ ലഖ്‌നോ കന്റോണ്‍മെന്റ് മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കേന്ദ്രമായി മാറിയിട്ടുണ്ട്. റീത്ത ബഹുഗുണ ജോഷിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. 2012ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ റീത്തയായിരുന്നു ഇവിടെ വിജയിച്ചത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ നിന്ന്് ജനവിധി തേടുമെന്ന സ്ഥിരം മാര്‍ഗമാണ് അഖിലേഷ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. മുബാറക്പൂര്‍ ഉള്‍ക്കൊള്ളുന്ന അസംഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അഖിലേഷിന്റെ പിതാവ് മുലായം സിങ് യാദവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss