|    Jul 22 Sun, 2018 11:50 pm
FLASH NEWS
Home   >  Kerala   >  

മുഫീദയുടെ മൃതദേഹം പുഴയില്‍ നിന്ന്കണ്ടെത്തി

Published : 10th September 2017 | Posted By: mi.ptk

മറിയുമ്മ            മുഫീദ

മൊഗ്രാല്‍: ഇന്നലെ രാവിലെ യുവതി മകളെയെടുത്ത് പുഴയില്‍ ചാടിയ സംഭവത്തില്‍ മകള്‍ മുഫീദ (10)യുടെ മൃതദേഹം ഇന്ന് രാവിലെ കമ്പാര്‍ പുഴയില്‍ കണ്ടെത്തി. രാവിലെ ഏഴരയോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുഫീദയെ എടുത്ത് കമ്പാര്‍ രാജീവ് കോളനിക്ക് സമീപത്തെ അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ (42)യാണ് ഇന്നലെ രാവിലെ പത്തോടെ മൊഗ്രാല്‍ പുഴയുടെ കമ്പാര്‍ ഭാഗത്ത് ചാടിയത്. പറമ്പില്‍ തേങ്ങയിടുകയായിരുന്ന തൊഴിലാളിയാണ് കുട്ടിയുമായി ഒരു സ്ത്രീ പുഴയിലേക്ക് ചാടുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ ഇന്നലെ ഉച്ചയോടെ മറിയുമ്മയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ മുഫീദയ്ക്കായി രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൗക്കി സന്ദേശം ഇംഗ്ലീഷ് മീഡിയം സ്‌കുളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മുഫീദ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ഉച്ചയോടെ കമ്പാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. മറിയുമ്മയുടെ മറ്റു മക്കള്‍: മനാഫ് (ദുബയ്),അഷ്‌റഫ്, മഹ് ഷൂഖ്, അഷ്ഫാഫാഖ്, മുനീസ. ഇരുവരുടെയും മരണം നാടിനെ കണ്ണീരിലാഴ്ത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss