|    Jan 21 Sat, 2017 6:59 pm
FLASH NEWS

‘മുപ്പതെണ്ണിയാല്‍ വായിലൂതിക്കോണം! ‘ പൂച്ചക്കുഞ്ഞിനും സിപിആര്‍- വീഡിയോ

Published : 8th August 2016 | Posted By: G.A.G

ഹൃദയാഘാതമുണ്ടാകുമ്പോഴും വെള്ളത്തില്‍ മുങ്ങിയാലുമൊക്കെ ജീവന്‍രക്ഷിക്കാന്‍ നടത്തുന്ന പ്രക്രിയയാണ് സിപിആര്‍ അഥവാ Cardiopulmonary resuscitation. നെഞ്ചില്‍ പലതവണ കൈകൊണ്ടമര്‍ത്തിയും വായിലൂടെ ഊതിയും ശ്വാസകോശവും ഹൃദയവും ഉണര്‍ത്തിയെടുക്കുകയുമാണ് സിപിആറിലൂടെ ചെയ്യുന്നത്. മനുഷ്യരില്‍ ഇത്തരം രക്ഷാപ്രവര്‍ത്തനം പതിവാണെങ്കിലും ഇറ്റലിയിലെ ഒരു കോസ്റ്റ്ഗാര്‍ഡ് സിപിആറിലൂടെ രക്ഷിച്ചെടുത്തത് ഒരു പൂച്ചക്കുഞ്ഞിനെയാണ്.

കടലില്‍ പൂച്ചക്കുട്ടി മുങ്ങിത്താഴുന്നുവെന്ന്  കുട്ടികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബോട്ടില്‍ സ്ഥലത്തെത്തുകയായിരുന്നു കോസ്റ്റ് ഗാര്‍ഡ്. വെള്ളത്തില്‍ നിന്നും കോരിയെടുത്ത് ബോട്ടിലിട്ട് സിപിആര്‍ നല്‍കിയതോടെ ജീവന്‍ വീണ്ടെടുത്ത പൂച്ചക്കുഞ്ഞിനെ ഡോക്ടറുടെ അടുത്തെത്തി ആവശ്യമായി ചികില്‍സയും നല്‍കി. ആരോഗ്യം വീ്‌ണ്ടെടുത്ത പൂച്ചക്കുഞ്ഞിനെ രക്ഷകനായ കോസ്റ്റ് ഗാര്‍ഡ് ചാര്‍ളി എന്നു പേരിട്ട് വളര്‍ത്തുകയാണിപ്പോള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 721 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക