|    Jul 20 Fri, 2018 2:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മുന്‍ ഹൈദരാബാദ് ക്രിക്കറ്റര്‍ അമേരിക്കന്‍ ടീം ക്യാപ്റ്റന്‍

Published : 13th September 2017 | Posted By: fsq

 

ചെന്നൈ: അമേരിക്കന്‍ ക്രിക്കറ്റ് ടീമിനെ ഇനി ഇന്ത്യക്കാരന്‍ നയിക്കും. ഹൈദരാബാദുകാരനായ ഇബ്രാഹിം ഖലീലിനെയാണ് ചൊവ്വാഴ്ച ടൊറന്റോയില്‍ ആരംഭിക്കുന്ന ഓട്ടി കപ്പില്‍ യുഎസ്എ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ രഞ്ജി ക്രിക്കറ്റിലടക്കം തിളങ്ങിയ 34കാരനായ വിക്കറ്റ് കീപ്പര്‍- ബാറ്റ്‌സ്മാന്‍ ഇബ്രാഹിം ഖലീല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയത്. 57 രഞ്ജി മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഇബ്രാഹിം ഖലീല്‍ ക്രിക്കറ്റ് ഭാവി എന്താകുമെന്ന് നിശ്ചയമില്ലാതെയാണ് അമേരിക്കയിലേക്ക് ചുവടുമാറ്റിയത്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഐസിസി ഡബ്ല്യുസിഎല്‍ ഡിവിഷന്‍ ത്രിയില്‍ അമേരിക്കന്‍ ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കാന്‍ ഖലീലിന് സാധിച്ചു. അമേരിക്കയുടെ നിലവിലെ ക്യാപ്റ്റനായ സ്റ്റീവന്‍ ടെയ്‌ലര്‍ ജമൈക്കയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുവാന്‍ പുറപ്പെട്ടതോടെ ക്യാപ്റ്റന്‍ സ്ഥാനം ഖലീലിന് ലഭിക്കുകയായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും അവസരം ലഭിക്കാതിരുന്ന ഖലീല്‍ അതിനു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലും കളിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss