|    Oct 20 Fri, 2017 9:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുന്‍ സിമി പ്രവര്‍ത്തകരുടെ ജയില്‍ച്ചാട്ടം : അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി

Published : 15th July 2017 | Posted By: fsq

 

ഭോപ്പാല്‍: വിചാരണത്തടവുകാരായ എട്ടു സിമി പ്രവര്‍ത്തകരെ വെടിവച്ചുകൊന്ന സംഭവം അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്റെ കാലാവധി മധ്യപ്രദേശ് സര്‍ക്കാര്‍ നീട്ടി. ജയില്‍ ചാടിയെന്ന പോലിസ് ഭാഷ്യത്തിനെതിരേ വ്യപകപ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. കമ്മീഷന്റെ കാലാവധി ആഗസ്ത് 7ന് അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് മുന്നു മാസം കൂടി കമ്മീഷന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. നവംമ്പര്‍ 6ന് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. മധ്യപ്രദേശ് സര്‍ക്കാരിന്റെ വാരാന്ത മന്ത്രിസഭായോഗത്തിലാണ് തിരുമാനം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി എസ് കെ പാണ്ഡയെ ഏകാംഗ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എട്ടുപേര്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇവര്‍ ജയില്‍ ചാടിയെന്നാണ് പോലിസ് ഭാഷ്യം. നിരോധിത വിദ്യാര്‍ഥി സംഘടനയായ സിമിയുടെ മുന്‍പ്രവര്‍ത്തകരാണ് എട്ട് വിചാരണ തടവുകാരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക