|    Nov 21 Wed, 2018 5:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മുന്‍ സിഐഎ ഡയറക്ടറുടെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതില്‍ പ്രതിഷേധം

Published : 19th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: മുന്‍ സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ പ്രതിഷേധം. എന്നാല്‍, തന്റെ നടപടിയെ ന്യായീകരിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.
മറ്റൊരാള്‍ക്കെതിരേയും ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുന്‍ സിഐഎ ഉദ്യോഗസ്ഥരായ റോബര്‍ട്ട് ഗെയ്റ്റ്, ജോര്‍ജ് ടെനറ്റ്, ഡേവിഡ് പെട്രോസ്, ജെയിംസ് ക്ലാപ്പര്‍, ലിയോണ്‍ പനെറ്റ എന്നിവര്‍ ട്രംപിന്റെ നടപടിയെ എതിര്‍ത്ത് രംഗത്തെത്തി. മറ്റ് 60ഓളം മുന്‍ ഇന്റലിജന്‍സ് ഓഫിസര്‍മാരും പ്രതിഷേധം അറിയിച്ച് ട്രംപിന് കത്തെഴുതി. ഒബാമ ഭരണകൂടത്തിന്റെ സിഐഎ ഡയറക്ടറായി പ്രവര്‍ത്തിച്ച ബ്രണ്ണന്‍ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു. സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കിയത് തന്നെ ബാധിക്കില്ലെന്നു ബ്രണ്ണന്‍ പറഞ്ഞു. കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയെ രാജ്യദ്രോഹ പ്രവര്‍ത്തനം എന്നാണ് ബ്രണ്ണന്‍ വിശേഷിപ്പിച്ചിരുന്നത്. ട്രംപ് സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കിയതിനു ശേഷം നടത്തിയ അഭിമുഖത്തില്‍ ബ്രണ്ണന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss