|    Feb 25 Sun, 2018 2:53 am

മുന്‍ സര്‍ക്കാരിന്റെ ജോലി പദ്ധതികള്‍ പ്രഖ്യാപിക്കല്‍ മാത്രം: മന്ത്രി എ കെ ബാലന്‍

Published : 29th January 2017 | Posted By: fsq

 

പട്ടാമ്പി: പദ്ധതികള്‍ പൂര്‍ത്തിയാക്കലല്ല  പ്രഖ്യാപിക്കലായിരുന്നു മുന്‍ സര്‍ക്കാരിന്റെ ജോലിയെന്നു മന്ത്രി എ കെ ബാലന്‍. വിളയൂര്‍ ഗ്രാമ പഞ്ചായത്തിലെ പാലോളികുളമ്പില്‍ തൂതപ്പുഴയ്ക്ക് കുറുകെ പണിയുന്ന ആന്തൂരക്കടവ് – വളപുരം പാലത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കരാര്‍ വയ്ക്കാതെ ഒരു സര്‍ക്കാരിനും ഒരു പദ്ധതിയും യാഥാര്‍ഥ്യമാക്കിയെന്നു പറയാനാകില്ല. എല്ലാ പദ്ധതികളും ഞാന്‍ തന്നെ നടപ്പാക്കണമെന്നും എന്റെ മണ്ഡലത്തില്‍ വേണമെന്നും ശഠിക്കുന്നതും ശരിയല്ല. കണ്ണൂര്‍ എയര്‍പോര്‍ട്ടും എറണാകുളം മെട്രോ റെയില്‍പാതയും മുന്‍ സര്‍ക്കാരിന്റെ വ്യഗ്രത മൂലം ഉണ്ടായവയാണ്. പദ്ധതികള്‍ പൂര്‍ത്തിയാക്കലല്ല, പ്രഖ്യാപിക്കലായിരുന്നു മുന്‍ സര്‍ക്കാരിന്റെ ജോലി. എന്നാല്‍ ഇടതുമുന്നണി ചെയ്യാവുന്നതേ പറയൂ. പറയുന്നതേ ചെയ്യൂവെന്നും മന്ത്രി പറഞ്ഞു.  പട്ടാമ്പിയില്‍ മാത്രം 10 വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കാനുണ്ട്. 46 കോടി രൂപ ചെലവ് വരുന്ന പദ്ധതികള്‍ മുഹമ്മദ്മുഹസിന്‍ എംഎല്‍എയെ മാത്രം പരിഗണിച്ചാണു സര്‍ക്കാര്‍ അനുവദിച്ചത്. കേരളത്തിലെ 248 പട്ടിക ജാതി ഹോസ്റ്റലുകള്‍ നവീകരിക്കുമെന്നും 150 കോടി രൂപ ചെലവില്‍ തിയറ്റര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. മുഹ്മദ് മുഹസിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  അതേ സമയം യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും യോഗത്തില്‍ നിന്നും വിട്ടുനിന്നു. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലം നിര്‍മാണം സിപിഎമ്മിന്റെതാക്കി മാറ്റിയെന്നു ആരോപിച്ചാണ് വലതുമുന്നണി പ്രതിനിധികള്‍ ഉദ്ഘാടനം ബഹിഷ്‌കരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss