|    Dec 19 Wed, 2018 11:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരിയെ അധിക്ഷേപിച്ച് ട്രംപ്‌

Published : 13th August 2018 | Posted By: kasim kzm

വാഷിങ്്ടണ്‍: വൈറ്റ്ഹൗസ് മുന്‍ ജീവനക്കാരിയും ടെലിവിഷന്‍ താരവുമായ ഒമാരോസ മാനിഗോള്‍ട്ട് ന്യൂമാനെ യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് “നികൃഷ്ടജീവി’ എന്നു വിശേഷിപ്പിച്ചതായി ആരോപണം. ദി അപ്രന്റിസ് റിയാലിറ്റി ഷോയുടെ സെറ്റില്‍ വച്ച് ട്രംപ് തനിക്കെതിരേ വംശീയാധിക്ഷേപം നടത്തിയെന്നാണു പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ന്യൂമാന്‍ ആരോപിക്കുന്നത്്. ഇതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം.
ശനിയാഴ്ച ന്യൂജഴ്‌സിയിലെ ഒരു ഗോള്‍ഫ് ക്ലബ്ബിലെ പരിപാടിയില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിന്റെ പ്രതികരണം ആരാഞ്ഞത്. “അവള്‍ നികൃഷ്ടജീവിയാണ്- ട്രംപ്ആവര്‍ത്തിച്ചു.
ട്രംപിന്റെ ഉപദേശകയായി പ്രവര്‍ത്തിച്ച ന്യൂമാന്റെ ആരോപണങ്ങളെ മാധ്യമങ്ങള്‍ ഗൗരവത്തോടെയാണു കാണുന്നത്്്. എന്നാല്‍ ആരോപണങ്ങളെ നുണയെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു.
റിയാലിറ്റി ഷോയുടെ സെറ്റില്‍ വച്ച് ട്രംപ് തന്നെ “നീഗ്രോഎന്ന് പലതവണ അധിക്ഷേപിച്ചതായും ഇതിന്റെ ടേപ്പ് നിലവിലുണ്ടെന്നും ഒമാരോസ ആരോപിക്കുന്നു. ട്രംപ് ചില ഘട്ടങ്ങളില്‍ മനോനില തെറ്റുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെന്നും ആളുകള്‍ അടികൂടുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണെന്നും ഒമാരോസ ആരോപിക്കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss