|    Sep 20 Thu, 2018 10:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ നീട്ടി

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെയും അഴിമതിയെയും ചേര്‍ത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ച ഡിജിപി ജേക്കബ് തോമസിന്റെ സസ്—പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാലുമാസത്തേക്കാണു നീട്ടിയത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നടപടി. ഓഖി ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചെന്നു പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാത്തതുമൂലം കേന്ദ്രം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് അനുവാദമില്ലാതെ പുസ്തകമെഴുതിയതെന്നു ചൂണ്ടിക്കാട്ടി വീണ്ടും സസ്‌പെന്‍ഡ്് ചെയ്തത്. കഴിഞ്ഞ എട്ടുമാസമായി സസ്‌പെന്‍ഷനില്‍ കഴിയുകയാണ് ജേക്കബ് തോമസ്. അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാവാത്തതിനാല്‍ ജേക്കബ് തോമസിനെ പുറത്തുനിര്‍ത്താനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള അവലോകന കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശ അംഗീകരിച്ചാണ് നാലുമാസത്തേക്കു കൂടി സസ്‌പെന്‍ഷന്‍ മുഖ്യമന്ത്രി നീട്ടിയത്.
നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണു നീക്കം. അതേസമയം, ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ പരിശോധനാ റിപോര്‍ട്ടില്‍ നടപടിയെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss