|    Mar 26 Sun, 2017 3:17 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മുന്‍ വര്‍ഷം ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യയിലേക്ക്

Published : 29th July 2016 | Posted By: SMR

ദോഹ: വേള്‍ഡ് ബാങ്ക് ബിലാറ്ററല്‍ റെമിറ്റന്‍സ് മെട്രിക്സിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്തു നിന്നും പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യയിലേക്ക്. 399 കോടി ഡോളറാണ് 2015ല്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ചത്.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഖത്തറില്‍ നിന്ന് 70 ശതമാനം പണവും അയച്ചത്. 202 കോടി ഡോളര്‍ നേപ്പാളിലേക്കും 52.5 കോടി ഡോളര്‍ ബംഗ്ലാദേശിലേക്കും അയച്ചു.  51.1 കോടി ഡോളര്‍ ശ്രീലങ്കയിലേക്കും 42.7 കോടി ഡോളര്‍ പാകിസ്താനിലേക്കും അയച്ചിട്ടുണ്ട്. പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയച്ചത് 1040 കോടി ഡോളറെന്ന് എക്സ്പ്രസ്സ് മണി അധികൃതര്‍. വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കുന്നതില്‍  കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വന്‍ വളര്‍ച്ചയാണ് ഖത്തറിന്. 2014 ല്‍ രാജ്യത്തിന് പുറത്തേക്ക് അയച്ചത് 1009 കോടി ഡോളറാണ്. 2011 ല്‍ ഇത് 677 കോടി ഡോളറായിരുന്നു. 2022 ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ തയ്യാറെടുപ്പില്‍  നിര്‍മാണ, വികസനം നിലനിര്‍ത്താന്‍ സഹായിക്കുന്നത് തെക്കേ ഏഷ്യയില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്ന് എക്സ്പ്രസ് മണി സിഒഒ സുധീഷ് ഗിരിയന്‍ പറഞ്ഞു.
ഖത്തറില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ വര്‍ഷന്തോറും സ്ഥിരമായ വളര്‍ച്ചയുണ്ടെന്നും 2015 ലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മിന മേഖലയില്‍ ഖത്തറില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത് ഈജിപ്തിലേക്കാണ്. 105 കോടി ഡോളറാണ് 2015 ല്‍ ഖത്തറില്‍ നിന്ന് ഈജിപ്തിലേക്ക് അയച്ചത്. ജോര്‍ദാനിലേക്ക് 20.7 കോടി ഡോളറാണ് അയച്ചത്.
ഖത്തര്‍ പോലുള്ള ആഗോള വ്യാപാര, സാമ്പത്തിക കേന്ദ്രങ്ങളാണ് ആഗോള സമ്പദ് വ്യവസ്ഥയില്‍  നിര്‍ണായക പങ്ക് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 24.77 ലക്ഷമാണ്. വര്‍ഷംന്തോറും 5.7 ശതമാനമാണ് വര്‍ധന.

(Visited 57 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക