|    Jul 28 Fri, 2017 6:36 pm
FLASH NEWS
Home   >  Sports  >  Athletics  >  

മുന്‍ ലോക റെസ്‌ലര്‍ ദി ഗ്രേറ്റ് ഖാലിക്ക് മല്‍സരത്തിനിടെ ഗുരുതര പരിക്ക്

Published : 26th February 2016 | Posted By: swapna en

khali_

ഡെറാഡൂണ്‍; മുന്‍ ഡബ്ല്യൂഡബ്ല്യൂഇ റെസ്‌ലര്‍ ദാലിപ് സിങ് റാണ അഥവാ ദി ഗ്രേറ്റ് ഖാലിക്ക് മല്‍സരത്തിനിടെ തലയ്ക്ക് ഗുരുതരമായി  പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഹാല്‍ദവാനിയില്‍ നടക്കുന്ന കോണ്‍ഡിനറ്റല്‍  റെസ് ലിങ് എന്റര്‍ടെയ്ന്‍മെന്റ് ഷോയ്ക്കിടെയാണ് ഖാലിക്ക് പരിക്കേറ്റത്.
വിദേശ റെസ്‌ലര്‍മാരായ മിക്ക് ഖ്‌നോക്‌സു ബ്രോഡേ സ്റ്റീലുമായിരുന്നു മല്‍സരത്തിലെ ഖാലിയുടെ എതിരാളികള്‍. ഇവരുടെ ഇടി തടക്കുന്നതിനിടെയാണ് പരിക്കേറ്റത്.
ഖാലിക്ക് നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ പരിക്കിന്റെ തീവ്രതയെക്കുറിച്ച് പറയനാകൂയെന്ന് മല്‍സരത്തിന്റെ സംഘാടകര്‍ പറഞ്ഞു. തലയ്ക്ക് ഏഴോളം സ്റ്റിച്ചുകള്‍ ഉണ്ട്. ഷോയുടെ രണ്ടാം ഭാഗം നടക്കേണ്ടത് ഈ മാസം 28നാണ്.
2007ലാണ് ഇന്ത്യക്കാരനായ ഖാലി ലോക ഹെവിവെയ്റ്റ് ചാംപ്യന്‍ഷിപ്പ് നേടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക