|    Dec 14 Thu, 2017 3:53 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മുന്‍ ലാ ലിഗ താരം എഫ്‌സി ഗോവക്കൊപ്പം

Published : 14th July 2017 | Posted By: fsq

 

പനാജി: മുന്‍ ലാ ലിഗ താരം മാനുവല്‍ അരാന എഫ്‌സി ഗോവയിലേക്ക്. ഒരു വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് താരത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തിച്ചിരിക്കുന്നത്. ആസ്‌ത്രേലിയന്‍ ലീഗിലെ ടീമായ ബ്രിസ്‌ബേണ്‍ റോറിന് വേണ്ടി കഴിഞ്ഞ സീസണില്‍ കളിച്ച താരമാണ് മാനുവല്‍ അരാന. വലത് വിങ്ങില്‍ കളിക്കുന്ന അരാന ബ്രിസ്‌ബേന്‍ റോറിനൊപ്പം 24 കളികളില്‍ നിന്ന് 4 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.ഈ സീസണില്‍ എഫ്‌സി ഗോവ സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശതാരമാണ് 32കാരനായ മാനുവല്‍ അരാന. പോര്‍ച്ചുഗീസ് താരം ബ്രൂണോ പിന്‍ഹെയ്‌റോയാണ് ഈ സീസണില്‍ ആദ്യം എഫ്‌സി ഗോവയിലെത്തിയ വിദേശി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക