|    Mar 29 Wed, 2017 3:04 pm
FLASH NEWS

മുന്‍ മുഖ്യമന്ത്രിമാരെ ഒഴിപ്പിക്കുന്നതു തടയാന്‍ യുപിയില്‍ നിയമഭേദഗതി

Published : 19th August 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരെ ഔദ്യോഗിക ബംഗ്ലാവുകളില്‍ നിന്ന് ഒഴിപ്പിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ജീവിതകാലം മുഴുവന്‍ ഔദ്യോഗിക ബംഗ്ലാവുകള്‍ ഉപയോഗിക്കുന്നതിന് നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഈ മാസം 22ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിക്കണമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ഈ മാസം ഒന്നിനാണ് ഉത്തര്‍പ്രദേശിലെ ആറ് മുന്‍ മുഖ്യമന്ത്രിമാരോട് രണ്ടു മാസത്തിനകം ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day