|    Jul 20 Fri, 2018 8:22 pm
FLASH NEWS
Home   >  National   >  

മുന്‍ ബിജെപി നേതാവ് ധനഞ്ജയ് കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

Published : 4th August 2017 | Posted By: shins

ബംഗളൂരു: മുന്‍ ബിജെപി നേതാവ് വി ധനഞ്ജയ് കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയോടൊപ്പം 2012ല്‍ ബിജെപി വിട്ട ധനഞ്ജയ് കുമാര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ്സിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. 2012ല്‍ ബിജെപി വിട്ടശേഷം ബിജെപിയിലേക്ക് ഒരിക്കലും തിരിച്ചുപോവില്ലെന്നാണ് യെദ്യൂരപ്പ പറഞ്ഞിരുന്നത്. പക്ഷേ അദ്ദേഹം ബിജെപിയിലേക്ക് തിരിച്ചുപോയി. എന്നാല്‍ താന്‍ യെദ്യൂരപ്പയെപ്പോലെയല്ലെന്നും ഒരിക്കലും ബിജെപിയിലേക്ക് തിരിച്ചുപോവില്ലെന്നും കുമാര്‍ പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അധ്വാനിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടിവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ബിജെപി കുമാറിനെതിരേ നടപടികല്‍ കൈക്കൊണ്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss