മുന്‍ പ്രധാനമന്ത്രി ഗിലാനിയുടെ മകന് പാകിസ്താനില്‍ തിരിച്ചെത്തി
Published : 12th May 2016 | Posted By: SMR
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗിലാനിയുടെ മൂന്നു വര്‍ഷം മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മകന് പാകിസ്താനില്‍ തിരിച്ചെത്തി.
മൂന്നു വര്‍ഷത്തിനു ശേഷമാണ് അലി ഹൈദര്‍ ഗിലാനി രാജ്യത്ത് തിരിച്ചെത്തുന്നത്. അഫ്ഗാന്-യുഎസ് സൈന്യം സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് അഫ്ഗാനിലെ ഗസ്നി പ്രവിശ്യയില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിച്ചത്. അല്‍ഖാഇദയുമായി ബന്ധമുള്ള സായുധപ്രവര്ത്തകരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൈദര്‍ ഗിലാനിയെ തട്ടിക്കൊണ്ടുപോയത്. തിരിച്ചെത്തിയ ശേഷം അഫ്ഗാന് സൈന്യത്തിനും യുഎസ് സൈന്യത്തിനും ഗിലാനി നന്ദിയറിയിച്ചു.
അഫ്ഗാനും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സംഭവം വഴിവയ്ക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.