|    Sep 20 Wed, 2017 2:17 am
FLASH NEWS
Home   >  National   >  

മുന്‍ പാക് വിദേശകാര്യമന്ത്രി കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന് ശിവസേനയുടെ ഭീഷണി

Published : 11th October 2015 | Posted By: TK

neither-a-hawk-nor-a-doveമുംബൈ: പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് നടത്താന്‍ സമ്മതിക്കില്ലെന്ന് ശിവസേന.’നൈദര്‍ എ ഹാക്ക് നോര്‍ എ ഡവ്: ആന്‍ ഇന്‍സൈഡേര്‍സ് അക്കൗണ്ട് ഓഫ് പാകിസ്താന്‍സ് ഫോറിന്‍ പോളിസി’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങാണ് മുംബൈ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നാളെ മുംബൈയില്‍ നെഹ്‌റു പ്ലാനിറ്റോറിയത്തില്‍ നടത്താനിരിക്കുന്നത്.

പ്രകാശനം ചെയ്യുന്ന ചടങ്ങ് നടത്താന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കാണിച്ച്  ശിവസേന പ്ലാനറ്റോറിയം അധികൃതര്‍ക്ക് കത്ത് നല്‍കി.കസൂരി തീവ്രവാദികളെ സഹായിക്കുന്നുവെന്നാണ് ശിവസേനയുടെ ആരോപണം.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ജമാഅത്തുദ്ദഅ്‌വയുടെയും ലഷ്‌കര്‍ ഇ ത്വയ്ബയുടെയും ആസ്ഥാനമായ ലാഹോറിലെ മുറീദില്‍  ഇന്ത്യ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് യുഎസ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മകെയ്ന്‍ കൂടിക്കാഴ്ചയ്ക്കിടെ കസൂരിയോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

പാകിസ്താന്‍ കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ  ശിവസേന നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്.പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയില്‍ നടത്തുന്നതിനെതിരെ ശിവസേന രംഗത്തു വന്നതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ പൂനെയിലെ നടത്താനിരുന്ന അതിഫ് അസ്‌ലത്തിന്റെ കണ്‍സര്‍ട്ട് ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക