|    Jan 19 Thu, 2017 4:22 pm
FLASH NEWS

മുന്‍ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു: രാഹുല്‍

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാഷ്ടപിതാവ് മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസിന്റെ വിദ്വേഷപരവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയ അജണ്ടക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയോടുള്ള തന്റെ നിലപാട് മയപ്പെടുത്തിയിട്ടില്ല. ആര്‍എസ്എസിനെക്കുറിച്ച് ഇതുവരെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു വാക്കുപോലും മാറ്റാന്‍ തയ്യാറല്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.
ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസുമായി ബന്ധമുള്ളവരാണെന്ന് ഇതുസംബന്ധിച്ച ആര്‍എസ്എസിന്റെ അപകീര്‍ത്തിക്കേസില്‍ സുപ്രിംകോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി ബന്ധമുള്ളവരാണ് ഗാന്ധിജിയെ കൊന്നതെന്നും എന്നാല്‍, ഒരു സംഘടന എന്ന നിലയില്‍ ആര്‍എസ്എസ് ആണ് കൊല നടത്തിയതെന്നു പറഞ്ഞിട്ടില്ലെന്നും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, രാഹുല്‍ കോടതിയില്‍ മലക്കംമറിഞ്ഞെന്ന തരത്തില്‍ ചില മാധ്യങ്ങള്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ട്വിറ്റര്‍ വഴി വിശദീകരണം നല്‍കിയത്. വാര്‍ത്ത മാധ്യമങ്ങള്‍ തെറ്റായാണ് പ്രസിദ്ധീകരിക്കുന്നതെന്ന് കഴിഞ്ഞദിവസം രാത്രി എഐസിസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ മലക്കം മറിഞ്ഞെന്ന പ്രചാരണം തെറ്റാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങും പറഞ്ഞു. മുമ്പ് എന്താണോ അദ്ദേഹം പറഞ്ഞത്, അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹമെന്നും ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ കാര്യത്തില്‍ വിവേകം അതിജയിച്ചുവെന്നും കോടതിയില്‍ നടന്നത് മലക്കം മറിച്ചിലല്ല, ശരിയായ മറിച്ചിലാണെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.സംഘടനയ്‌ക്കെതിരായ പരാമര്‍ശം തെറ്റാണെന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആര്‍എസ്എസ് നേതാവ് എം ജി വൈദ്യ ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക