|    Mar 26 Sun, 2017 1:04 pm
FLASH NEWS

മുന്‍ നയതന്ത്രജ്ഞ അരുന്ധതി ഘോഷ് അന്തരിച്ചു

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രമുഖ നയതന്ത്രജ്ഞ അരുന്ധതി ഘോഷ്(76) അന്തരിച്ചു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ അംബാസഡറായിരുന്ന അവര്‍ സമഗ്ര ആണവ പരീക്ഷണ നിരോധന കരാറില്‍ (സിടിബിടി) ഇന്ത്യയുടെ ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
അര്‍ബുദബാധിതയായിരുന്ന അരുന്ധതിയുടെ അന്ത്യം പശ്ചിമ ഡല്‍ഹി പാലംവിഹാറിലെ വസതിയിലായിരുന്നു. ആസ്‌ത്രേലിയ, നെതര്‍ലന്‍ഡ്, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ഈജിപ്ത് എന്നിവിടങ്ങളിലടക്കം ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനീവയിലെ ഐക്യരാഷ്ട്രസഭാ ഓഫിസില്‍ ഇന്ത്യയുടെ ആദ്യത്തെ സ്ഥിരം പ്രതിനിധിയുമായിരുന്നു അവര്‍. ജനീവയില്‍ 1996ല്‍ നടന്ന സിടിബിടി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചിരുന്നു.

(Visited 51 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക