|    Sep 25 Mon, 2017 6:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മുന്‍ ചെല്‍സി, ബാഴ്‌സലോണ സ്‌ട്രൈക്കര്‍ ഗുഡ്‌ജോണ്‍സന്‍ ഐഎസ്എല്ലിലേക്ക്

Published : 26th August 2016 | Posted By: SMR

മുംബൈ: ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ പൂനെ സിറ്റി എഫ്‌സിയുടെ മാര്‍ക്വി താരമാവാന്‍ ഐദര്‍ ഗുഡ്‌ജോണ്‍സനെത്തുന്നു. മുന്‍ ബാഴ്‌സലോണ, ചെല്‍സി സ്െ്രടെക്കറായ ഗുഡ്‌ജോണ്‍സനുമായി പൂനെ കരാര്‍ ഒപ്പുവച്ചു. 2004-05, 2005-06 സീസണില്‍ പ്രീമിയര്‍ ലീഗ് നേടിയ സമയത്ത് ചെല്‍സിയുടെ മുന്‍നിര താരമായിരുന്നു ഗുഡ്‌ജോണ്‍സണ്‍.
2008-09ല്‍ ബാഴ്‌സലോണ സ്പാനിഷ് ലീഗ് കിരീടം ചൂടിയപ്പോഴും   37 കാരനായ മുന്‍ ഐസ്‌ല ന്‍ഡ് താരം ടീമിലുണ്ടായിരുന്നു. ഗുഡ്‌ജോണ്‍സന്റെ സാന്നിധ്യം പൂനെയ്ക്ക് പുത്തന്‍ ഉണര്‍വായി മാറുമെന്ന് കരാറൊപ്പിട്ട ശേഷം ടീം സിഇഒ ഗൗരവ്  മോഡ്‌വെല്‍ അഭിപ്രായപ്പെട്ടു. ബാഴ്‌സലോണ, ചെല്‍സി, ഐസ്‌ലന്‍ഡ് ടീമുകളിലെ സംഭാവനകളാണ് അദ്ദേഹത്തെ പുനെയിലെത്തിച്ചതെന്നും സിഇഒ പറഞ്ഞു.
1994ലാണ് ഗുഡ്‌ജോണ്‍സന്‍ തന്റെ ക്ലബ്ബ് ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഹോളണ്ട് ക്ലബ്ബായ  പിഎസ്‌വി ഐന്തോവനില്‍ 1998 വരെ തുടര്‍ന്നു.
17ാം വയസ്സില്‍ ദേശീയ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ച താ രം 1996 ഏപ്രിലില്‍ എസ്‌റ്റോണിയക്കെതിരായ മല്‍സരത്തില്‍ രണ്ടാംപകുതിയില്‍ സ്വന്തം പിതാവ് ആര്‍നോറിനു പകരക്കാരനായിട്ടാണ് മൈതാനത്തിറങ്ങിയത്. തന്റെ ഐഎസ്എല്‍ പ്രവേശനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ ഗുഡ്‌ജോണ്‍സന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക