|    Oct 18 Wed, 2017 6:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ അന്തരിച്ചു

Published : 6th January 2016 | Posted By: SMR

മുംബൈ: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സരോഷ് ഹോമി കപാഡിയ(68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ നിരവധി സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ന്യായാധിപനായിരുന്നു കപാഡിയ. മൃതദേഹം ദക്ഷിണ മുംബൈയിലെ കെംപ്ഡ് കോര്‍ണറില്‍ പാഴ്‌സി ആചാരപ്രകാരം സംസ്‌കരിച്ചു.
1947ല്‍ മുംബൈയില്‍ ജനിച്ച കപാഡിയ നഗരത്തിലെ ലോ കോളജില്‍ നിന്നു നിയമബിരുദം നേടി. നാലാംക്ലാസ് ജീവനക്കാരനായി ഔദ്യോഗികജീവിതം ആരംഭിച്ച കപാഡിയ പിന്നീട് ഇന്ത്യന്‍ ജുഡീഷ്യറിയുടെ പരമോന്നത സ്ഥാനംവരെ എത്തുകയായിരുന്നു.
1991ല്‍ ആണ് അദ്ദേഹം ബോംബെ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. 2003 ആഗസ്ത് അഞ്ചിന് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായും 2010 മെയ് 12ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസായും നിയമിതനായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക