|    Jun 23 Fri, 2017 2:01 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മുന്‍ ഗ്വണ്ടാനമോ തടവുകാരന്‍ ജിഹാദ് ദിയാബിനെ ഉറുഗ്വേയില്‍ നിന്നു മാറ്റും

Published : 25th October 2016 | Posted By: SMR

മൊന്റെവിഡിയോ: സപ്തംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തടവിലായ സിറിയന്‍ പൗരന്‍ ജിഹാദ് ദിയാബിനെ ഉറുഗ്വേയില്‍നിന്നു മാറ്റി അറബ് രാജ്യത്തെ ജയിലിലടയ്ക്കാന്‍ തീരുമാനം. 10 വര്‍ഷമായി ഗ്വണ്ടാനമോയില്‍ തടവില്‍ കഴിഞ്ഞിരുന്ന ദിയാബിനെ 2014 ലാണ് ഉറുഗ്വേയിലെ തടവറയിലേക്കു മാറ്റിയത്.
ബന്ധുക്കളെ കണ്ടിട്ടു നിരവധി വര്‍ഷങ്ങളായെന്നും തന്നെ ഏതെങ്കിലും അറബ് രാജ്യത്തെ തടവറയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് ജിഹാദ് ദിയാബ് 68 ദിവസമായി നിരാഹാരസമരത്തിലാണ്. രണ്ടുമാസം പിന്നിട്ട നിരാഹാരസമരം അന്താരാഷ്ട്രശ്രദ്ധ നേടിയിരുന്നു. ഇതോടെ ദിയാബിനെ ഉറുഗ്വേയില്‍നിന്നു മാറ്റാമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായതിനാല്‍ സിറിയയിലേക്ക് മാറ്റാനാവില്ലെന്ന് ഉറുഗ്വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ സ്വീകരിക്കില്ലെന്ന് ഖത്തറും തുര്‍ക്കിയും ഉറുഗ്വേയെ അറിയിച്ചു.
ബന്ധുക്കളെ ഉറുഗ്വേയിലെത്തിക്കാമെന്ന് അധികൃതര്‍ ജിഹാദ് ദിയാബിനോടു പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. അറബ് രാജ്യത്തേക്കു മാറ്റണമെന്ന ആവശ്യത്തില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണ്. ജിഹാദ് ദിയാബിനെ ഏതെങ്കിലും അറബ് രാജ്യത്തെ ജയിലിലേക്കു മാറ്റാനുള്ള ശ്രമം തുടരുകയാണെന്ന് ഉറുഗ്വേ അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക