|    Jun 23 Sat, 2018 5:35 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മുന്‍ ഗാംബിയന്‍ പ്രസിഡന്റിന് സൈന്യത്തിന്റെ അന്ത്യശാസനം

Published : 21st January 2017 | Posted By: fsq

 

ബാന്‍ജുല്‍: സെനഗല്‍ സൈന്യം ഗാംബിയയില്‍ പ്രവേശിച്ചതിനു പിന്നാലെ സ്ഥാനമൊഴിയാന്‍ പ്രസിഡന്റ് യഹിയ ജാമിഹിന് പശ്ചിമാഫ്രിക്കന്‍ നേതാക്കള്‍ അന്തിമാവസരം നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്കകം അധികാരം വിട്ടൊഴിഞ്ഞില്ലെങ്കില്‍ യുഎന്‍ പിന്തുണയുള്ള പശ്ചിമാഫ്രിക്കന്‍ സേന ബലംപ്രയോഗിച്ച് പുറത്താക്കുമെന്ന്് ജാമിഹിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. സമയപരിധി തീരുന്നതുവരെ സൈനിക മുന്നേറ്റം നിര്‍ത്തിവച്ചിരിക്കുകയാണ്. സെനഗലിലെ ഗാംബിയന്‍ എംബസിയില്‍ പ്രസിഡന്റായി വ്യാഴാഴ്ച അധികാരമേറ്റ ആദമ ബാരോയ്ക്കാണ് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക സമൂഹ(എകോവാസ്)ത്തിന്റെ പിന്തുണ. ഡിസംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ബാരോയെ അന്താരാഷ്ട്ര സമൂഹം പ്രസിഡന്റായി അംഗീകരിച്ചു. ജാമിഹുമായുള്ള അവസാനവട്ട അനുനയ ചര്‍ച്ച ഗിനി പ്രസിഡന്റ് ആല്‍ഫ കോണ്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ ബലംപ്രയോഗിച്ച് പുറത്താക്കുമെന്ന് എകോവാസ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍സെല്‍ ഡിസൂസ പറഞ്ഞു.അതേസമയം, സൈനികനടപടി അവസാനിക്കുന്നതുവരെ സെനഗലില്‍ തുടരുമെന്ന് ബാരോ അറിയിച്ചു. സൈന്യത്തോട് ബാരക്കുകളില്‍തന്നെ തുടരാനും ഉദ്ഘാടന പ്രസംഗത്തില്‍ ബാരോ ആവശ്യപ്പെട്ടു. ആരെങ്കിലും നിയമവിരുദ്ധമായി ആയുധം കൈയിലെടുക്കുകയാണെങ്കില്‍ അവരെ വിമതരായി പരിഗണിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജാമിഹിനെ പുറത്താക്കാന്‍ സൈന്യത്തെ ഉപയോഗിക്കണമെന്ന എകോവാസ് ഭീഷണിക്ക് 15 അംഗ യുഎന്‍ രക്ഷാ സമിതി പിന്തുണയുണ്ട്. ആവശ്യമെങ്കില്‍ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് സെനഗല്‍ സൈനിക വക്താവ് കേണല്‍ അബ്ദു എന്‍ദിആയി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss