|    Mar 28 Tue, 2017 11:34 pm
FLASH NEWS

മുന്‍ കൗണ്‍സിലറിന്റെ വാഹനം അടിച്ചുതകര്‍ത്തു

Published : 7th December 2015 | Posted By: SMR

ആലപ്പുഴ: വലിയമരം വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ഒ കെ ഷെഫീക്കിന്റെ വാഹനം അക്രമികള്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞദിവസം രാത്രി 11 മണിക്ക് വാഹനം പുലയന്‍വഴി ജങ്ഷന് സമീപമുള്ള സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് അടിച്ചുതകര്‍ത്തത്.
നഗരസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ചില തര്‍ക്കങ്ങളാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും കുറച്ചുനാളായി ചിലരില്‍നിന്നും ഭീഷണിയുള്ളതായും ഷഫീക്ക് പറഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ നിജസ്ഥിതി പുറത്തുകൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഷഫീഖിന്റെ കാര്‍ തല്ലിത്തകര്‍ത്ത വര്‍ക്കെതിരേ ശക്തമാ യ നടപടി സ്വീകരിക്കണമെന്ന് വലിയമരം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ഇടയില്‍ അരാജകത്വം സൃ ഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ആസൂത്രിത ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ഈ ശക്തികള്‍ തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ നാസറിന്റെ ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തതെന്നും കമ്മിറ്റി ആരോപിച്ചു. വാര്‍ഡ് പ്രസിഡന്റ് എം ബാബു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സീനത്ത് നാസര്‍, ഇലയില്‍ സൈനുദ്ദീന്‍, കെ നാസര്‍, എ എം ഇസ്മയില്‍, ഷെറിന്‍ റാവുത്തര്‍, ഷാജി മൂസ, എസ് അന്‍സാരി, ഇ കബീര്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day