|    Jun 25 Mon, 2018 5:45 am
FLASH NEWS

മുന്‍ കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി

Published : 26th January 2017 | Posted By: fsq

വടക്കാഞ്ചേരി: ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് സി കെ ബാലകൃഷ്ണനേയും കുടുംബത്തെയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. ഡിസിസി മുന്‍ അംഗവും മുണ്ടത്തിക്കോട് മുന്‍ മണ്ഡലം ആക്റ്റിങ്ങ് പ്രസിഡന്റുമായിരുന്ന സി കെ ബാലകൃഷ്ണന്‍ എന്ന ഉണ്ണി, ഭാര്യ ശ്രീലത, മകന്‍ വിഷ്ണു എന്നിവരെയാണ് മര്‍ദ്ദനമേറ്റ് ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയില്‍ മിണാലൂരിലെ വീട്ടില്‍ എത്തിയ ആറംഗ സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി തങ്ങളെ പട്ടികകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് ബാലകൃഷ്ണന്‍ പറയുന്നു. ഉണ്ണിയുടെ ഭാര്യ ശ്രീലതയുടെ വസ്ത്രങ്ങള്‍ സംഘം വലിച്ച് കീറി. മകന്‍ വിഷ്ണുവിന്റെ ശരീരത്തിലും മര്‍ദനമേറ്റ പാടുണ്ട്. ഐഎന്‍ടിയുസിയുടെ മൂന്നു പ്രവര്‍ത്തകരാണ് വീടിനകത്ത് പ്രവേശിപ്പിച്ചതെന്നും മറ്റ് അംഗങ്ങള്‍ പുറത്ത് നില്‍ക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വടക്കാഞ്ചേരി പോലിസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന് മേധാവിത്വം പോയതും നഗരസഭാ തിരഞ്ഞെടുപ്പില്‍ 31, 27 ഡിവിഷനുകളിലെ തോല്‍വിക്ക് കാരണമായതും ചൂണ്ടിക്കാട്ടി ബാലകൃഷ്ണനെ കോണ്‍ഗ്രസ് സസ്‌പെ ന്റ് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss