|    Jan 18 Thu, 2018 3:54 am
FLASH NEWS
Home   >  Kerala   >  

മുന്‍ കൊച്ചി മേയര്‍ ഭദ്രയ്‌ക്കെതിരെ വേണുഗോപാല്‍

Published : 4th November 2015 | Posted By: TK

KOCHI-MAYOR-BADRA

കൊച്ചി:  കോണ്‍ഗ്രസിന്റെ മുന്‍ കൊച്ചി മേയര്‍ക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍ രംഗത്ത്. ക്ഷണിച്ചുകൊണ്ട് വന്ന് മത്സരിപ്പിച്ച് വിജയിപ്പിക്കേണ്ട പ്രാധാന്യം ഭദ്രയ്ക്കില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞത്.

അധികാരത്തിലിരിക്കെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷമാണ് ഭദ്ര ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. വ്യക്തിത്വമുണ്ടായിരുന്നുവെങ്കില്‍ രാജിവെച്ച് പുറത്തുപോകണമായിരുന്നു. സ്വന്തം പരാജയം മൂടിവെക്കാനാണ് ശ്രമിക്കുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം യുഡിഎഫിലെ ഗ്രൂപ്പിസത്തിനെതിരെ മുന്‍കൊച്ചി മേയര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്ത് നിന്നുള്ളതിനേക്കാള്‍ എതിര്‍പ്പ് തനിക്ക് ലഭിച്ചത് ഭരണപക്ഷത്ത് നിന്നാണെന്നും ഗ്രൂപ്പ്തര്‍ക്കം കാരണം ബജറ്റ് അവതരിപ്പിക്കാന്‍ പോലും സാധിച്ചില്ലെന്നും ഭദ്ര പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day