|    Jan 17 Tue, 2017 2:38 pm
FLASH NEWS

ഉമര്‍ അബ്ദുല്ലയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

Published : 17th October 2016 | Posted By: Navas Ali kn

omar_abdullah_pti_650

മുന്‍ ജമ്മു കാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ രണ്ട് മണിക്കൂറിലധികം തടഞ്ഞുവെച്ചു. ഇന്ത്യയിലേക്കു മടങ്ങുകയായിരുന്ന അദ്ദേഹത്തെ രണ്ടാമതും എമിഗ്രേഷന്‍ പരിശോധന നടത്തണമെന്ന കാരണത്താലാണ് തടഞ്ഞുവെച്ചത്.  ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം. ഇതുള്‍പ്പടെ മൂന്നാം തവണയാണ് തന്നെ യുഎസ് എയര്‍പോര്‍ട്ടില്‍ ആവര്‍ത്തിച്ചുള്ള എമിഗ്രേഷന്‍ ചെക്കിംഗ് നടത്താനായി തടഞ്ഞുവെക്കുന്നതെന്ന് ഉമര്‍ അബ്ദുല്ല ട്വിറ്ററിലൂടെ പ്രതികരിച്ചു. തുടരെ തുടരെയുള്ള പരിശോധനകള്‍ മടുപ്പുളവാക്കുന്നു. ഇന്ത്യയില്‍ തന്നെ തങ്ങിയാല്‍ മതിയായിരുന്നു, രണ്ടു മണിക്കൂര്‍ സമയം പാഴായിപ്പോയി എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മുസ്ലിം പേരുള്ളതിനാല്‍ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ പ്രമുഖ വ്യക്തികളെ പോലും തടഞ്ഞുവെക്കുന്നതും ആവര്‍ത്തിച്ച് സുരക്ഷാ പരിശോധനകള്‍  നടത്തുന്നതും നേരത്തെയും സംഭവിച്ചിരുന്നു. നടന്‍ ഷാരുഖ് ഖാന്‍ പല തവണ യുഎസിലെ  വിവിധ എയര്‍പോര്‍ട്ടുകളില്‍ തടഞ്ഞുവെയ്ക്കപ്പെട്ടിട്ടുണ്ട്. അന്തരിച്ച മുന്‍ പ്രസിഡന്റ് എപിജെ അബ്ദുല്‍ കലാമിനെ ലോസ് ഏഞ്ചലസ് എയര്‍പ്പോര്‍ട്ടില്‍ ഇന്ത്യയിലേക്കു മടങ്ങാനിരിക്കവേ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിനകത്ത് കയറി പരിശോധിച്ചത് വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസ് സര്‍ക്കാറിന് കലാമിനോട് മാപ്പ് പറയേണ്ടിവന്നു. പ്രമുഖ നടന്‍ കമല്‍ഹാസന്‍ അദ്ദേഹത്തിന്റെ പേരിലെ മുസ്ലിം സാദൃശ്യം കാരണം അമേരിക്കയിലെ വിമാനത്താവളത്തില്‍ ആവര്‍ത്തിച്ചുള്ള സുരക്ഷാ പരിശോധനക്ക് വിധേയനാകേണ്ടി വന്നിരുന്നു. കമല്‍ഹാസന്‍ മുസ്ലിമാണെന്ന ധാരണയിലായിരുന്നു അദ്ദേഹത്തെ പ്രത്യേകമായി സുരക്ഷാപരിശോധന നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 234 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക