|    Jul 21 Sat, 2018 1:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മുന്‍ ഓസീസ് ക്രിക്കറ്റര്‍ ബോബ് ഹോളണ്ട് അന്തരിച്ചു

Published : 18th September 2017 | Posted By: fsq

 

സിഡ്‌നി: മുന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റര്‍ ബോബ് ഹോളണ്ട് (70) അന്തരിച്ചു. ബ്രയിന്‍ കാന്‍സര്‍ ബാധിച്ചാണ് മുന്‍ ലെഗ് സ്പിന്നര്‍ മരണപ്പെട്ടത്. ഓസീസിനു വേണ്ടി 1984ല്‍ ജഴ്‌സിയണിഞ്ഞ ഹോളണ്ടാണ് ഓസീസ് ക്രിക്കറ്റില്‍ പ്രായമായ മൂന്നാമത്തെ അരങ്ങേറ്റതാരം. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ വൈകിയെത്തിയ താരമായിരുന്നു ബോബ് ഹോളണ്ട്. 32ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച ഹോളണ്ട് 31.—19 ആവറേജില്‍ 316 ഫസ്റ്റ്ക്ലാസ് വിക്കറ്റുകള്‍ സ്വന്തമാക്കി. 1980കളില്‍ 11 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും കഴിവുതെളിയിച്ച ഹോളണ്ട്, എസ്‌സിജി ടെസ്റ്റ് സ്വന്തമാക്കാന്‍ രണ്ടു തവണയാണ് ആസ്‌ത്രേലിയയെ സഹായിച്ചത്. രണ്ട് മല്‍സരങ്ങളിലും കൂടി പത്ത് വിക്കറ്റുകളാണ് ഹോളണ്ട് വീഴ്ത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss