|    Sep 23 Sat, 2017 6:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ വീണ്ടും അറസ്റ്റില്‍

Published : 1st August 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത അപ്രീതിക്കിരയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ വീണ്ടും അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ഇന്നലെ അഹ്മദാബാദിലെ വസതിയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രദീപ് ശര്‍മ നേരത്തെ വിവിധ കേസുകളില്‍ അറസ്റ്റിലായതിനാല്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. 2009ല്‍ ഭാവ്‌നഗര്‍ മുനിസിപ്പല്‍ കമ്മീഷനര്‍ ആയിരിക്കെ അഴിമതിക്കേസ് ചുമത്തിയായിരുന്നു ആദ്യ അറസ്റ്റ്.  2009ല്‍ അദ്ദേഹത്തിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പിഎംഎല്‍എ) പ്രകാരം ഇഡി 2012ല്‍ കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക