|    Oct 21 Sun, 2018 12:58 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുന്‍ എംപി സി ഹരിദാസിന് പരിക്ക്

Published : 13th September 2017 | Posted By: fsq

 

പൊന്നാനി: കടിക്കാനെത്തിയ തെരുവുനായയില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ മുന്‍ എംപിക്ക് വീണ് ഗുരുതര പരിക്ക്. തെരുവുനായ കടിക്കാന്‍ എത്തിയതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലാണ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ സി ഹരിദാസിന് വീണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തവനൂരില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍ നിന്നും രാവിലെ ഏഴരയോടെ ഇറങ്ങുന്നതിനിടയിലാണ് അപകടം. തെരുവുനായയു ടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് ഇടുപ്പെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss